സമയം പുലർച്ചെ 12.41, ഉറങ്ങാനുള്ള സമയമായി. പിന്നെ എന്തു കൊണ്ട് ഞാൻ ഈ കമ്പ്യൂട്ടറിനു മുൻപിലിരിക്കുന്നു എന്ന് നിങ്ങൾ ആലോചിക്കുന്നുണ്ടാവാം. വെറുതെ എന്തെങ്കിലും എഴുതാം എന്നു വിചാരിച്ചു.
രാവിലെ 10 കിലോമീറ്റർ ഓടി. ആശുപത്രിയിൽ കുറച്ചു വൈകിയാണെത്തിയത്. നാളെ മുതൽ നേരത്തെ പോകണം. ഇന്ന് ലിജൊയെ റിലീവ് ചെയ്തു. ഒപിയിൽ സാമാന്യം തിരക്കുണ്ടായിരുന്നു. ഈയിടയായി ഭക്ഷണം കഴിക്കലിത്തിരി കൂടിയിട്ടുണ്ട്.
നാളെ ഡാഡിയും മമ്മിയും കോട്ടയത്തിനു പോകും.
എന്നാൽ ഞാൻ കിടക്കട്ടെ, സമയം ഒന്നായി.
No comments:
Post a Comment