Thursday, July 21, 2011

ശുദ്ധ മലയാളം

ഒരു മലയാളിയാണെങ്കിലും വളരെ ബുദ്ധിമുട്ടിയാണു ഞാൻ ഈ ദിനസരി എഴുതുന്നത്. ആംഗലേയ പദങ്ങൾ ഒരു ശരാശരി മലയാളിയുടെ ഭാഷയിൽ വളരെയധികം സ്ഥാനം പിടിച്ചിട്ടുണ്ട്. ഈ പദങ്ങളെ ഒഴിവാക്കി സംസാരിക്കുക എന്നത് ഒരു ശ്രമം തന്നെ ആണു. ആംഗലേയ ലിപികളുള്ള അച്ചടിപലകയിൽ മലയാള പദങ്ങൾ അച്ചടിക്കുക എന്നത് വളരെ ശ്രമകരമാണു! :)

മലയാളികൾ ദ്വിഭാഷീയരാണെന്ന വാദത്തിനെ ഇതു സ്ഥിതീകരിക്കുന്നു. ഇത്രയും അച്ചടിക്കാൻ തന്നെ എനിക്കു വളരെയധികം സമയമെടുത്തു, അതു കാരണം നിർത്തട്ടെ. വീണ്ടും കാണാം.

പുലർച്ചെ പന്ത്രണ്ട് മണി : ഉറങ്ങുന്നതിനു മുൻപ് ഈ കുറിപ്പ് ഒന്നു കൂടെ എഴുതാം എന്ന് വിചാരിച്ചു. സ്വന്തം ഭാഷയോടെന്തോ ഒരു അടുപ്പം പോലെ. നാളെ ഒരു പ്രധാനമായ ഔദ്യോഗിക തീരുമാനമെടുക്കാനുണ്ട്. അതു എന്തായാലും ഈ രാത്രി ആലോചിച്ച് ഉറക്കം കളയേണ്ട ആവശ്യമില്ല. നാളെ ആലോചിക്കാം. ദൈവം സഹായിച്ച് സ്വസ്ഥമായി ഉറങ്ങാനുള്ള കഴിവ് എനിക്ക് തന്നിട്ടുണ്ട്. എന്നാൽ ഉറങ്ങട്ടെ. നാളെ പറ്റുമെങ്കിൽ കാണാം.

ശുഭരാത്രി..

No comments:

Post a Comment